ഡമാസ്കസ് : കിഴക്കൻ യുക്രെയിനിലെ റഷ്യൻ അനുകൂല വിമത മേഖലകളായ ഡൊണെസ്കിനെയും ലുഹാൻസ്കിനെയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച് സിറിയ. യുക്രെയിനിലെ അധിനിവേശം ആരംഭിക്കുന്നതിന് മുന്നേ ഈ രണ്ട് പ്രദേശങ്ങളുടെയും സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ചിരുന്നു.
റഷ്യയുടെ നീക്കത്തെ യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചിരുന്നു. ഇതാദ്യമായാണ് റഷ്യയെ കൂടാതെ മറ്റൊരു രാജ്യം ഡൊണെസ്കിന്റെയും ലുഹാൻസ്കിന്റെയും സ്വാതന്ത്ര്യം അംഗീകരിക്കുന്നത്. യുക്രെയിനിലെ തന്ത്രപ്രധാനമായ ഡോൺബാസ് മേഖലയിലാണ് ഈ രണ്ട് വിമത മേഖലകളും.
അതേ സമയം, നീക്കത്തിന് പിന്നാലെ റഷ്യൻ സഖ്യകക്ഷിയായ സിറിയയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേധിച്ചതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |