SignIn
Kerala Kaumudi Online
Friday, 26 April 2024 9.11 AM IST

മദർ തെരേസ പുരസ്കാരം യു.എ.ഇ വൈസ് പ്രസിഡന്റിന്

uae-vice-president

അബുദാബി: സാമൂഹിക നീതിക്കുള്ള മദർ തെരേസ സ്‌മാരക പുരസ്കാരത്തിന് യു.എ.ഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മ‌ക്‌തൂം അർഹനായി. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കുന്നതിനുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

അബുദാബി മനാറത്ത് അൽ സാദിയാത്തിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദിനു വേണ്ടി മകനും ദുബായ് സ്‌പോർട്സ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പുരസ്കാരം ഏറ്റുവാങ്ങി. സമാധാനവും തുല്യതയും സാമൂഹിക നീതിയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും മുംബയ് ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷൻ നൽകുന്നതാണ് മദർ തെരേസ പുരസ്കാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, UAE VICE PRESIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.