ഹൂസ്റ്റൺ : രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം നൽകും.
സെപ്റ്റംബർ 19നെത്തുന്ന കാതോലിക്കാ ബാവയെ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഹൂസ്റ്റൺ ബീസ്ലിയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തെത്തുന്ന അദ്ദേഹം അടുത്ത ദിവസം രാവിലെ അവിടെ വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് 6ന് ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാ നമസ്കാരവും സ്വീകരണ ഘോഷയാത്രയും സമ്മേളനവും നടക്കും. ഡോ. സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷനാകും.
ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാ. പി.എം ചെറിയാൻ, ഫാ. മാത്തുക്കുട്ടി വർഗീസ്, ഫാ. ജേക്ക് കുര്യൻ, ഫാ. ബിജോയ് സഖറിയ, ഫാ. സന്തോഷ് വർഗീസ്, ഫാ. രാജേഷ് കെ. ജോൺ, ഫാ. ക്രിസ്റ്റഫർ മാത്യു, ഫാ. ജോൺസൺ പുഞ്ചക്കോണം, മനോജ് മാത്യു, മാത്യു മുണ്ടക്കൽ, തോമസ് പൂവത്തൂർ, നൈനാൻ വീട്ടിനാൽ, എൽദോ പീറ്റർ, തോമസ് ഐപ്പ്, ഷാജി പുളിമൂട്ടിൽ, ഷെറി തോമസ്, ചാർളി പടനിലം, രാജേഷ് സ്കറിയ, ഷൈജു, റ്റോബി എന്നിവരാണ് വിവിധ കമ്മിറ്റികൾ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |