കാലിഫോർണിയ : യു.എസിൽ വടക്കൻ കാലിഫോർണിയയിലെ വാട്സൺവിൽ മുനിസിപ്പൽ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് 2 മരണം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രദേശിക സമയം, വ്യാഴാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സെസ്ന 340, സെസ്ന 152 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഒറ്റ എൻജിൻ സെസ്ന 152ൽ പൈലറ്റും ഇരട്ട എൻജിൻ സെസ്ന 340ൽ രണ്ട് പേരുമാണുണ്ടായിരുന്നത്. കൂട്ടിയിടിക്കുമ്പോൾ രണ്ട് വിമാനങ്ങളും റൺവേയിൽ നിന്ന് ഏകദേശം 200 അടി ഉയരത്തിലായിരുന്നു. അപകടത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ഫെഡറൽ ഏവിയേഷൻ ഏജൻസി എന്നിവ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |