വാഷിംഗ്ടൺ : യു.എസ് സൈന്യത്തിൽ എല്ലാ വിഭാഗങ്ങളിലും ഹിജാബ്, ടർബൻ, തൊപ്പി എന്നിവ ധരിക്കാനും താടി വയ്ക്കാനും അനുവദിക്കുന്ന തരത്തിലെ ഏകീകൃത സമ്പ്രദായം നിയമവിധേയമാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് യു.എസ് പ്രസിഡൻഷ്യൽ കമ്മിഷൻ. 1981ൽ ഇത്തരം മതചിഹ്നങ്ങളെ യു.എസ് മിലിട്ടറി യൂണിഫോമിനൊപ്പം നിരോധിച്ചിരുന്നു. യു.എസ് ആർമിയും എയർഫോഴ്സും 2017ലും 2020ലും ഈ നയത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, നേവിയിൽ ഇത്തരം സ്വാതന്ത്ര്യം പൂർണമായും അനുവദനീയമല്ല. ശുപാർശ വൈറ്റ് ഹൗസിലെ ഡൊമസ്റ്റിക് പോളിസി കൗൺസിൽ അവലോകനം ചെയ്ത് വരികയാണ്. ശേഷം പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനായി അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |