ഏതൻസ് : ഗ്രീസിലെ പാട്രസ് നഗരത്തിന് സമീപം റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.32ഓടെയായിരുന്നു ഭൂചലനം. ഏതൻസിൽ നിന്ന് 100 കിലോമീറ്റർ അകലെ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് മേഖലയിലെ കൊറിന്ത് ഉൾക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 12.7 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചലനം ഏകദേശം 15 സെക്കൻഡ് നീണ്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |