SignIn
Kerala Kaumudi Online
Thursday, 19 September 2024 11.05 AM IST

യു. എസ് സെനറ്റിൽ ഇഞ്ചോടിഞ്ച്; സഭയിൽ റിപ്പബ്ലിക്കൻ മുന്നേറ്റം

Increase Font Size Decrease Font Size Print Page

gg

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കും ഇഞ്ചോടിഞ്ച് പോരാട്ടം. 100 അംഗ സെനറ്റിലേക്ക് വോട്ടെടുപ്പ് നടന്ന 35 സീറ്റിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി 12 എണ്ണവും റിപ്പബ്ലിക്കൻമാർ 18 എണ്ണവും നേടി. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഡെമോകാറ്റുകളുടെ മൊത്തം അംഗബലം 48 ആണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 47. സെനറ്റിന്റെ നിയന്ത്രണം നിലനിർത്താൻ ഡെമോക്രാറ്റുകൾക്ക് 50 സീറ്റ് മതി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 51 വേണം. 50 -50 എന്നായാൽ വൈസ് പ്രസിഡന്റ് കമല ഹാരീസിന് ഡെമോക്രാറ്റുകൾക്ക് അനുകൂലമായി ടൈ - ബ്രേക്കിംഗ് വോട്ട് ചെയ്യാം.

അലാസ്‌ക, നെവാഡ, വിസ്കോൺസിൻ, ജോർജിയ, അരിസോണ എന്നിവിടങ്ങളിലെ ഫലം വരുന്നതോടെ സെനറ്റ് ആർക്കൊപ്പമെന്ന് വ്യക്തമാകും.

ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർ 435 സീറ്റിൽ 199 സീറ്റുമായിമുന്നിലാണ്. ഡെമോക്രാറ്റുകൾ 173 സീറ്റുകൾ ഇതുവരെ നേടി. 218 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

36 ഗവർണർ സീറ്റുകളിൽ 16 എണ്ണം റിപ്പബ്ലിക്കൻമാർ പിടിച്ചു.

ഡെമോക്രാറ്റുകൾക്ക് 15 സീറ്റുകൾ ലഭിച്ചു.

യു. എസ് സഭയിലേക്ക്
നാല് ഇന്ത്യൻ വംശജർ

ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുമായ റോ ഖന്ന​,​ രാജാ കൃഷ്ണമൂർത്തി​,​ പ്രമീള ജയപാൽ ,​ ശ്രീ തനേദാർ എന്നിവർക്ക് വിജയം.

റോ ഖന്ന,​ രാജാ കൃഷ്ണമൂർത്തി,​ പ്രമീള ജയപാൽ എന്നിവർ 2017 മുതൽ ജനപ്രതിനിധികളാണ്.

കാലിഫോർണിയയിൽ ഡെമോക്രാറ്റിക് ടിക്കറ്റിൽ മത്സരിച്ച ഇന്ത്യൻ വംശജനായ ആമി ബേര മുന്നിലാണ്.

ഇന്ത്യൻ വംശജയും മേരിലാൻഡ് ഹൗസ് ഒഫ് ഡെലിഗേറ്റ്സ് മുൻ അംഗവുമായ അരുണ മില്ലർ ( 57 ) ഡെമോക്രാറ്റിക് ടിക്കറ്റിൽ മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ - അമേരിക്കനാണ് അരുണ.

 മലയാളികൾക്കും നേട്ടം

യു.എസ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി മലയാളികളും. റോബിൻ ഇലക്കാട്ട് ( മിസോറി സിറ്റി മേയർ ), കെ.പി. ജോർജ് ( ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി ), സുരേന്ദ്രൻ കെ. പട്ടേൽ ( 240ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ), ജൂലി മാത്യു ( ഫോർട്‌ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ട് ജഡ്ജി ) എന്നിവരാണ് ജയിച്ചത്

മിസോറി മേയറായി കോട്ടയം സ്വദേശി റോബിൻ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.2020ലാണ് ആദ്യമായി മേയറായത്.

കോട്ടയം കുറുമുള്ളൂർ സ്വദേശിയായ റോബിൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് യു.എസിലെത്തുന്നത്. 40 വർഷമായി യു.എസിലാണ്. സ്വന്തമായി ബിസിനസുമുണ്ട്. 2009ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിൽ മെമ്പറായി. ഭാര്യ:ടീന. മക്കൾ: ലിയ,കെയ്റ്റിലിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, U S SENET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.