ന്യൂയോർക്ക്: കൂടുതൽ വരുമാനം ഉണ്ടായില്ലെങ്കിൽ ട്വിറ്റർ പാപ്പരാകുമെന്ന് മേധാവി ഇലോൺ മസ്കിന്റെ മുന്നറിയിപ്പ്. മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവച്ചതിനും പരസ്യ വരുമാനം ഇടിഞ്ഞതിനുമിടെയാണ് മസ്കിന്റെ മുന്നറിയിപ്പ്.
അടുത്ത വർഷം കമ്പനിയ്ക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാകുമെന്ന് ജീവനക്കാരോടുള്ള ആദ്യ അഭിസംബോധനയിൽ മസ്ക് പറഞ്ഞെന്നാണ് റിപ്പോർട്ട്.
44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയതിന് പിന്നാലെ പകുതിയോളം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഏതാനും മുതിർന്ന ഉദ്യോഗസ്ഥരുടെ രാജി. ആഴ്ചയിൽ 80 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുമെന്നും സൗജന്യ ഭക്ഷണം പോലുള്ള ഓഫീസ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുമെന്നുമാണ് മസ്കിന്റെ മുന്നറിയിപ്പ്.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരസ്യങ്ങൾ നൽകുന്ന ചില മുൻനിര കമ്പനികൾ പിൻവാങ്ങിയതും തിരിച്ചടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |