SignIn
Kerala Kaumudi Online
Saturday, 21 September 2024 10.06 AM IST

ഷേക്‌സ്പിയറിന്റെ അപൂർവ ചിത്രം വില്പനയ്ക്ക്

Increase Font Size Decrease Font Size Print Page
pic

ലണ്ടൻ : വിശ്വവിഖ്യാത സാഹിത്യകാരൻ വില്യം ഷേക്സ്‌പിയറിന്റെ അമൂല്യ ഛായാച്ചിത്രം വില്പനയ്ക്ക്. ഷേക്സ്പിയർ ജീവിച്ചിരിക്കുമ്പോൾ വരച്ചതെന്ന് കരുതുന്ന ചിത്രമാണിത്. ഏകദേശം 96 കോടി രൂപ ( 10 മില്യൺ പൗണ്ട് )​ ആണ് ഈ ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. നിലവിൽ പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടലിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അത് വരച്ച തീയതിയും ഷേക്‌സ്പിയറിന്റെ ഒപ്പുമുണ്ട്.

ജെയിംസ് ഒന്നാമൻ രാജാവിന്റെ കാലത്ത് ജീവിച്ചിരുന്ന റോബർട്ട് പീക്ക് എന്ന കലാകാരൻ 1608ലാണ് ഈ ചിത്രം വരച്ചത്. 1975ന് മുമ്പ് വടക്കൻ ലണ്ടനിലെ ഒരു ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ചിത്രം പിന്നീട് ഒരു സ്വകാര്യ വ്യക്തി സ്വന്തമാക്കുകയായിരുന്നു. അതേ സമയം,​ പേര് വെളിപ്പെടുത്താത്ത നിലവിലെ ഉടമ ചിത്രം ലേലത്തിന് പകരം സ്വകാര്യ ഉടമ്പടി പ്രകാരം വില്ക്കാനാണ് ആഗ്രഹിക്കുന്നത്.

അതേ സമയം,​ ഷേക്സ്പിയറിന്റേത് കരുതുന്ന രണ്ട് ചിത്രങ്ങൾ മാത്രമാണ് സാധുതയുള്ളതായി ഇത് വരെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അവ രണ്ടും അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്നവയാണ്. ഒന്ന് 1963ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ' ഫസ്റ്റ് ഫോളിയോ " ഗ്രന്ഥത്തിന്റെ ആമുഖ പേജിൽ കൊത്തിവച്ച ഛായാച്ചിത്രത്തിന് അടിസ്ഥാനമായതെന്ന് കരുതുന്ന പെയിന്റിംഗ് ആണ്.

ചാൻഡോസ് പോട്രെയ്‌റ്റ് എന്ന് ഇത് അറിയപ്പെടുന്നു. 1600നും 1610നും ഇടയിൽ വരച്ച ഈ ചിത്രം ലണ്ടനിലെ നാഷണൽ പോട്രെയ്‌റ്റ് ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റൊന്ന് സ്ട്രാറ്റ്‌ഫഡ് - അപോൺ - ഏവനിലുള്ള അദ്ദേഹത്തിന്റെ സ്മാരകത്തിലുള്ള പ്രതിമയാണ്. 1616ൽ 52ാം വയസിലാണ് ഷേക്സ്പിയർ അന്തരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.