ജക്കാർത്ത: ഇൻഡോനേഷ്യയിലെ പടിഞ്ഞാറൻ ജാവ മേഖലയിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്ര രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 3.19ഓടെ ജാറൂട്ട് നഗരത്തിന് സമീപമാണ് ഭൂചലനമുണ്ടായത്. 280 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സുനാമി മുന്നറിയിപ്പില്ല. കഴിഞ്ഞ മാസം, പടിഞ്ഞാറൻ ജാവയിലെ ചിയാഞ്ചൂർ പട്ടണത്തിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 300ലേറെ പേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |