ബെൽഗ്രേഡ് : ഇന്ത്യക്കാർക്ക് നൽകിയിരുന്ന വിസാ രഹിത പ്രവേശനം അവസാനിപ്പിക്കാൻ തീരുമാനിച്ച് യൂറോപ്യൻ രാജ്യമായ സെർബിയ. 2023 ജനുവരി 1 മുതൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ സെർബിയയിൽ പ്രവേശിക്കാനാകില്ല. നേരത്തെ, ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വർഷം 30 ദിവസം സെർബിയയിൽ വിസയില്ലാതെ തങ്ങാമായിരുന്നു. എന്നാൽ ഇത് പിൻവലിക്കുന്നതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേ സമയം, യു.കെ, യു.എസ് അല്ലെങ്കിൽ ഷെൻഗൻ വിസ കൈവശമുള്ള ഇന്ത്യക്കാർക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ സെർബിയയിൽ പ്രവേശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |