കോട്ടയ്ക്കൽ: നഗരത്തിലെ തിരക്കൊഴിവാക്കാൻ രൂപകൽപ്പന ചെയ്ത പുത്തൂർ ചെനയ്ക്കൽ ബൈപ്പാസ് ഇനിയും രണ്ടറ്റം മുട്ടിയില്ല. നിലവിൽ ബൈപ്പാസ് കോട്ടയ്ക്കൽ കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തിന് മുന്നിലെത്തി നിൽക്കുകയാണ്. ഇവിടെ നിന്നും ചെനയ്ക്കലിലേക്ക് രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. ഇത്രയും ഭാഗത്തെ സ്ഥലമെടുപ്പ് പൂർത്തിയാക്കിയാലേ പ്രവൃത്തി മുന്നോട്ടു പോവൂ.വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് പാതിവഴിയിൽ കുരുങ്ങിക്കിടക്കുന്നത്.
കുറ്റിപ്പുറത്ത് കാവിനടുത്തു നിന്നും ചിനയ്ക്കലിലേക്കുള്ള ബാക്കി ഭാഗത്ത് 46 കുടുംബങ്ങൾക്ക് സ്ഥലത്തിന്റെ വില നൽകി ഏറ്റെടുക്കണം. ഇവർക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കേണ്ടതും സ്ഥലം ഏറ്റെടുത്ത് നൽകേണ്ടതും ലാന്റ് അക്വിസിഷൻ എൽ.എ.വിഭാഗമാണ്. പി.ഡബ്ള്യു.ഡിയാണ് സ്ഥലത്തിന് പണം നൽകി പ്രവൃത്തി നടത്തേണ്ടത്.
പരിഹാരമാവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |