SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.14 PM IST

ബിരുദമുള്ളവർക്ക് യുഎഇയിൽ സ്‌കൂൾ ടീച്ചറാകാം; ലക്ഷങ്ങൾ ശമ്പളം, ചെയ്യേണ്ടത് ഇത്രമാത്രം

teacher

ദുബായ്: വിദേശത്ത് ജോലി വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേർ കേരളത്തിലുണ്ട്. എന്നാൽ തങ്ങളുടെ യോഗ്യതയ്‌ക്കനുസരിച്ചുള്ള ജോലി ലഭിക്കുമോ എന്ന സംശയം കാരണം പലരും വിദേശത്ത് പോകാൻ മടിക്കുന്നു. എന്നാൽ, ബിരുദമുള്ളവർക്ക് യുഎഇയിൽ ധാരാളം തൊഴിലവസരങ്ങളാണുള്ളത്. ഇത്തരത്തിലൊന്നാണ് പ്രൈവറ്റ് സ്‌കൂൾ ടീച്ചർ പോസ്റ്റുകൾ.

പ്രൈവറ്റ് സ്‌കൂൾ അദ്ധ്യാപകരാകേണ്ടവർക്ക് എന്തെല്ലാം യോഗ്യതകളാണ് വേണ്ടതെന്ന് കാട്ടി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) കുറച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിൽ സുരക്ഷയും പുരോഗതിയും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് പുറത്തിറക്കിയിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അദ്ധ്യാപകരായി ജോലി ലഭിക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യത ആ വിഷയത്തിലെ ബിരുദമാണ്. സ്‌കൂളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും വേണമെങ്കിൽ ഹാജരാക്കണം. പ്രാരംഭ നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾ എജ്യൂക്കേറ്റർ പെർമിറ്റ് സിസ്റ്റത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കൂടാതെ, എജ്യൂക്കേഷണൽ പെഡഗോഗി, കരിക്കുലം ഡെവലപ്പമെന്റ് ആൻഡ് ഡിസൈൻ, ലേണിംഗ് അസസ്‌മെന്റ്, ക്ലാസ് റൂം മാനേജ്‌മെന്റ്, എജ്യൂക്കേഷണൽ ടെക്‌നോളജി, സൈക്കോളജി, ടീച്ചിംഗ് പ്രാക്‌ടീസ് തുടങ്ങിയവയിലും ഇവർ പ്രാവീണ്യം നേടിയിരിക്കണം.

ഇംഗ്ലീഷ് ഭാഷയാണ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ സിഇഎൽടിഎ (CELTA), ഡിഇഎൽടിഎ (DELTA) അല്ലെങ്കിൽ ടിഇഎസ്ഒഎൽ (TESOL) എന്നിവ നേടിയിരിക്കണം. ഇംഗ്ലീഷ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഐഇഎൽടിഎസ് പരീക്ഷയിൽ കുറഞ്ഞത് ഏഴും ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നവർ ആറും മാർക്ക് നേടിയിരിക്കണം.

മാത്രമല്ല, ചൈൽഡ് പ്രോട്ടക്ഷൻ ആൻഡ് സേഫ് ഗാർഡിംഗ്, ഡീലിംഗ് വിത്ത്‌ പീപ്പിൾ ഒഫ് ഡിറ്റർമിനേഷൻ, ഡൈവേഴ്സിറ്റി, മോറൽ എജ്യൂക്കേഷൻ, സസ്റ്റൈനബിലിറ്റി, വെൽബീയിംഗ് തുടങ്ങിയ കെഎച്ച്ഡിഎ അംഗീകൃത കോഴ്‌സുകളും അദ്ധ്യാപകർ പൂർത്തിയാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, TEACHER, UAE, JOB VACANCY, JOB, ABROAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.