SignIn
Kerala Kaumudi Online
Tuesday, 17 March 2026 8.00 PM IST

എല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യ, കേരളവും

Increase Font Size Decrease Font Size Print Page
s

ഐക്യത്തിലും വൈവിദ്ധ്യത്തിലും വേരുകളോടിയ രാഷ്ട്രമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമായി ഇന്ത്യ നിലകൊള്ളുമ്പോൾ ആ പാതയിൽ സഞ്ചരിക്കുകയാണ് ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളം. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്നതിലൂടെ സമൃദ്ധിയിലേക്കും സ്ഥിരതയിലേക്കും കേരളം മുന്നേറുന്നു. സാങ്കേതിക -സാമ്പത്തിക മേഖലകളിൽ ഇന്ത്യ കുതിച്ചു ചാട്ടത്തിലാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും, സാമൂഹിക പ്രതിബദ്ധതയിലും ഊന്നിയ വികസന പ്രക്രിയ സുസ്ഥിരമായ പുരോഗതിക്ക് കേരളത്തിന് അടിസ്ഥാനമേകുന്നു. ഇതിൽ നിന്നും ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ടുതാനും.

എല്ലാ രീതികളിലും മുഴുവൻ പൗരൻമാരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെ പ്രതിഫലിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. സാമ്പത്തിക വളർച്ച പ്രധാനമാണെങ്കിലും മനുഷ്യന്റെ അന്തസ്സിലും സാമൂഹിക പുരോഗതിയിലും ഊന്നൽ നൽകുന്ന കേരളത്തിന്റെ മാതൃക അനുകരണീയമാണ്. കേരളത്തിന്റെ ആഗോള പ്രതിച്ഛായ വിശാലമായ ഒരു ലോകത്തെ കണക്ട് ചെയ്യുന്നതാണ്. വിദേശ രാജ്യങ്ങളിൽ

ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു വരുന്ന മലയാളികൾ നമ്മുടെ സമ്പദ്ഘടനയ്ക്കു മുതൽക്കൂട്ടുന്നതിനൊപ്പം വിപുലമായ ആശയ വിനിമയത്തിന്റെയും അനുഭവ സമ്പത്ത് കൈമാറ്റത്തിന്റെയും അവസരം ഒരുക്കുന്നു. ഇന്ത്യയുടെ സാംസ്ക്കാരിക സത്ത വൈവിദ്ധ്യത്തിലും സംവാദത്തിലും അടങ്ങിയതാണ്. ആത്മീയതയിലൂന്നിയ ഇന്ത്യയുടെ പാരമ്പര്യം, സൂഫിസം അടക്കം ഭക്തി പ്രസ്ഥാനവുമെല്ലാം സഹാനുഭൂതിയും കാരുണ്യവും സേവനവും സൗഹാർദ്ദതയും ഊട്ടിയുറപ്പിക്കുന്നു. കേരളം ഇതിനെല്ലാം ഉത്തമ ഉദാഹരണമാണ്. കേരളത്തിന്റെ ദേശീയോത്സവമായ ഓണം ജാതിമത ഭേദമന്യെ മലയാളികൾ ലോകമെമ്പാടും ആഘോഷിക്കുന്നു. ഹിന്ദു, ഇസ്ലാം, ക്രൈസ്തവ ആഘോഷങ്ങളെല്ലാം ഒത്തൊരുമയോടെയാണ് കൊണ്ടാടുന്നത്. ബഹുസ്വരതയിലൂന്നിയ ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ് കേരളത്തിലും പ്രകടമാകുന്നത്.

എല്ലാ വിഷയങ്ങളിലും തുറന്ന സമീപനമാണ് കേരളം നൂറ്റാണ്ടുകളായി പുലർത്തിവരുന്നത്. ഈ പാരമ്പര്യം വിവിധ മതവിഭാഗങ്ങൾ തമ്മിൽ കാലങ്ങളായി തികഞ്ഞ സ്നേഹത്തോടും ഒരുമയോടും കഴിഞ്ഞുവരുന്നതിനു വഴിയൊരുക്കി. കേരളത്തിന്റെ സാമൂഹിക അടിത്തറ ഈ പാരമ്പര്യത്തിൽ അടിസ്ഥാനമാക്കിയതാണ്. പരസ്പര ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നിറവാർന്ന കാഴ്ചപ്പാടുകളും യോജിപ്പും അതിന് തിളക്കമേറ്റുന്നു. കേരളത്തിന്റെ കഥ ഇന്ത്യയുടെ ബഹുസ്വരതയിൽ അടിയുറച്ചതാണെന്ന് ആവർത്തിച്ചു പറയേണ്ടിയിരിക്കുന്നു. കേരളം വിവിധതരം സംസ്ക്കാരങ്ങളുടെ കേളീരംഗമായിട്ട് കാലങ്ങളായി. വ്യാപാര റൂട്ടുകളിലൂടെ ഇവിടെയെത്തിയ വൈദേശികരുടെ സംസ്കാരത്തെയും ചേർത്തുപിടിക്കാൻ കേരളത്തിനായി. അറബ് വ്യാപാരികളും വിദേശത്തു നിന്ന യാത്രികരും അടക്കം ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർ കേരളത്തിന്റെ സാംസ്ക്കാരിക മഹിമയ്ക്ക് മാറ്റുകൂട്ടി. കേരളത്തിന്റെ കോസ്മോ പൊളീറ്റൻ പ്രതിച്ഛായ വളർത്തിയെടുക്കുന്നതിലും അത് സഹായകരമായി.

അങ്ങനെ പല ഘടകങ്ങളിലൂടെയും എല്ലാവരെയും ഉൾക്കൊണ്ടുള്ള ഇന്ത്യൻ വികസനത്തിന്റെ ഉദാത്ത മാതൃകയായി മാറുകയാണ് കേരളം. ഉയർന്ന സാക്ഷരത നിരക്ക്, നേരത്തെ സൂചിപ്പതുപോലെ പൊതു ജനാരോഗ്യ സംരക്ഷണത്തിലെ മികവ്. ഉയർന്ന പൗരബോധം എന്നിവ ഇന്ത്യയുടെ വിപുലമായ ജനാധിപത്യ കാഴ്ചപ്പാടിന് കേരളത്തിന്റെ സംഭാവനയാകുന്നു. വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സാമൂഹിക സന്തുലിതാവസ്ഥയും കേരള വികസന മോഡലിന്റെ ആണിക്കല്ലുകളാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ വികസന മാർക്കുകളോട് കിടപിടിക്കുന്ന തരത്തിൽ കേരളം മുന്നിട്ടു നിൽക്കുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ ഇപ്പോൾ വികസന കാര്യങ്ങളിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഉറച്ച രാജ്യ നേതൃത്വം അതിനെല്ലാം പിന്തുണയേകുന്നു. കേരളവും വ്യത്യസ്ഥമല്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.