SignIn
Kerala Kaumudi Online
Saturday, 04 May 2024 12.22 AM IST

ഉന്നതിയുടെ രണ്ടുവർഷങ്ങൾ

h1

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് വിവിധ ക്ഷേമ വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 2025നകം ഭൂരഹിത- ഭവനരഹിതരായ എല്ലാ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഭൂമിയും, വീടും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിർമ്മാർജനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നവകേരള നിർമ്മിതിയിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ഉദ്ദേശിക്കുന്നത്.


എംപവർമെന്റ്

സൊസൈറ്റി
വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ എന്നിവ നൽകി പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ഒരേസമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്നതിനാണ് ഈ സർക്കാർ കേരള എംപവർമെന്റ് സൊസൈറ്റി ആരംഭിച്ചിട്ടുള്ളത്.

ട്രെയിനിംഗ് ഫോർ

കരിയർ എക്സലൻസ്

അഭ്യസ്തവിദ്യരെ സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രവൃത്തി പരിചയത്തിനുമായി ഹോണറേറിയം നൽകി വിവിധ വകുപ്പുകൾക്ക് കീഴിൽ രണ്ടുവർഷത്തേക്ക് നിയമിക്കാൻ ഈ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ട്രേസ് ട്രെയിനിംഗ് ഫോർ കരിയർ എക്സലൻസ്. 500 പേരെ അക്രഡിറ്റഡ് എൻജിനിയർമാരായും എം.എസ്.ഡബ്ല്യു യോഗ്യതയുള്ള 114 പേരെ സോഷ്യൽ വർക്കർമാരായും 380 പേരെ മാനേജ്‌മെന്റ് ട്രെയിനികളായും വിവിധ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമായി നിയമിച്ചു.

നിയമബിരുദം നേടിയ പട്ടികവിഭാഗം യുവതീയുവാക്കൾക്ക് അഡ്വക്കറ്റ് ജനറൽ, ഗവ. പ്ലീഡർ, സീനിയർ അഭിഭാഷകർ എന്നിവരുടെ ഓഫീസുകളിലും സ്‌പെഷ്യൽ കോടതികളിലും ലീഗൽ സർവീസ് സൊസൈറ്റിയിലും പരിശീലനം നൽകി തൊഴിൽ വൈദഗ്ധ്യത്തിനായി ജ്വാല എന്ന പദ്ധതി ആരംഭിച്ചു. വനാശ്രിതരായ 500 പട്ടികവർഗ വിഭാഗക്കാർക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നൽകി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രത്യേക നിയമന നടപടി സ്വീകരിച്ച് കേരള പി.എസ്.സി വഴിയാണ് ഇവർക്ക് നിയമനം നൽകിയത്.


സേഫ് പദ്ധതി
2010നുശേഷം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണം, നവീകരണം എന്നിവയ്ക്കായി ആരംഭിച്ച പദ്ധതിയാണ് സേഫ്. പദ്ധതിപ്രകാരം പട്ടികജാതിക്കാർക്ക് രണ്ട് ലക്ഷം രൂപവരെയും പട്ടികവർഗക്കാർക്ക് 2.5 ലക്ഷം രൂപവരെയും അനുവദിക്കുന്നു. 2022 - 23 വർഷത്തിൽ 7500 കുടുംബങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.


വിദേശപഠനം
പി.ജി പഠനത്തിന് പട്ടികജാതി - പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപവരെയും പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപവരെയും സ്‌കോളർഷിപ്പ് നൽകുന്നു. 2023 മാർച്ച് 31വരെ 344 പട്ടികജാതി വിദ്യാർത്ഥികളും 24 പട്ടികവർഗ വിദ്യാർത്ഥികളും 57 പിന്നാക്ക വിഭാഗക്കാരുമുൾപ്പെടെ 425 വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ അവസരം ലഭ്യമാക്കി.


സിവിൽ സർവീസ്
പട്ടികവർഗ വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാൻ സാധിക്കുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിച്ചു.
സ്‌കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു ഫ്രീഷിപ്പ് കാർഡ് IIM, IIT, NIFT ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും CA, ICWA, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾക്കും കൽപ്പിത സർവകലാശാലകളിലും സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലകളിലും വൊക്കേഷണൽ ട്രെയിനിങ്ങ് സ്ഥാപനങ്ങളിലും സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിനും മെറിറ്റ് റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്കുകൂടി സ്‌കോളർഷിപ്പ് ലഭ്യമാകുന്ന രീതിയിൽ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. മുൻകൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് ഫ്രീഷിപ്പ് കാർഡുകൾ ഏർപ്പെടുത്തി. എല്ലാ ഐ.ടി.ഐകളിലും നിലവിലുള്ള ട്രേഡുകളിൽ പുതുതലമുറ കോഴ്സുകൾ കൂടി കൂട്ടിച്ചേർക്കും.


എ.ബി.സി.ഡി പ്രോജക്ട്
സംസ്ഥാനത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ആവശ്യമായ അടിസ്ഥാന രേഖകൾ ലഭ്യമാക്കാനും, അവ സുരക്ഷിതമായും സ്ഥായിയായും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് അക്ഷയ ബിഗ് കാമ്പെയ്ൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി പ്രോജക്ട്).

കാറ്റാടി
സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'കാറ്റാടി' ( Kerala Accelerated Tribal Ability Development & Inclusion Initiative). ചലന സഹായികളും, ശ്രവണ സഹായികളും ഉൾപ്പടെയുള്ള ആധുനിക ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കി പുനരധിവസിപ്പിക്കുന്നതിനും ഉപജീവന മാർഗമൊരുക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണിത്.


ഡിജിറ്റലി കണക്ടഡ് വയനാട്
പട്ടികവർഗ്ഗ മേഖലകളിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തൊഴിലിനും പ്രാധാന്യം നൽകി സാമൂഹ്യ പഠനമുറികൾ കേന്ദ്രീകരിച്ച് സി-ഡാക്കുമായി ചേർന്ന് ഡിജിറ്റലി കണക്ടറ്റഡ് ട്രൈബൽ ഏരിയ പദ്ധതിക്ക് വയനാട്ടിൽ തുടക്കം കുറിച്ചു. പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.


ഭൂമിയും വീടും
ഈ സർക്കാർ അധികാരത്തിലേറിയശേഷം 2021-22ൽ ഭൂരഹിത പട്ടികജാതിക്കാരായ 4020 പേർക്കും 2022-23ൽ 3303 പേർക്കും ഉൾപ്പെടെ 7323 പേർക്കാണ് ഭൂമി വാങ്ങി നൽകിയത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 1684 പട്ടികവർഗക്കാർക്കായി 1789.25ഏക്കർ ഭൂമി വിതരണം ചെയ്തു.


വൈദ്യുതി, ഇന്റർനെറ്റ്

കണക്ടിവിറ്റി, റോഡ്


വൈദ്യുതിയെത്താത്ത 19 പട്ടികവർഗകോളനികളിൽ വൈദ്യുതിയെത്തിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത 1284 കോളനികളിൽ 1083 എണ്ണത്തിലും കണക്ടിവിറ്റി ലഭ്യമാക്കി. ഒരു വർഷത്തിനകം എല്ലാ പട്ടികവർഗ്ഗ കോളനികളിലും കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമ്മാണത്തിന് 18.45 കോടി രൂപയും ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് 4.31 കോടിയും അനുവദിച്ചു. തൃശൂർ ജില്ലയിലെ മലക്കപ്പാറയിലെ വെട്ടിവിട്ടകാട് കോളനിയിൽ 92.45 കോടി രൂപ ചെലവഴിച്ച് വൈദ്യതി എത്തിക്കുവാനും ഈ സർക്കാരിന് സാധിച്ചു.


ദേവസ്വം
ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകിയ നാളുകളാണിത്. ശബരിമല മഹോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ചു. എല്ലാ തീർത്ഥാടകർക്കും സുഗമമായ സൗകര്യങ്ങൾ ഒരുക്കി നൽകി. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ശബരിമല മാസ്റ്റർപ്ലാൻ നടപടികൾ പുരോഗമിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 2YEAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.