SignIn
Kerala Kaumudi Online
Thursday, 19 September 2024 11.09 AM IST

ലോകക്ഷേമത്തിന് യത്നിച്ച പ്രജാപിതാ ബ്രഹ്മാബാബ

Increase Font Size Decrease Font Size Print Page

dada-lekharaj

മംഗളകരമായ മനുഷ്യജന്മം സഫലമാക്കി തീർക്കാൻ മഹത്തുക്കൾ പലവിധ പരിശ്രമങ്ങൾ ചെയ്തുവരുന്നു. വിശ്വശാന്തിക്ക് തണൽ വിരിക്കുന്ന വിശ്വസർവകലാശാല ഉദയംകൊണ്ടിട്ട് എൺപത്തിയാറുവർഷം കഴിഞ്ഞിരിക്കുന്നു. മാനവകുലം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം നിർദ്ദേശിച്ചുകൊണ്ടും അവയെയെല്ലാം തരണം ചെയ്യാനുള്ള മാർഗനിർദ്ദേശം നല്‌കിക്കൊണ്ടും 1936-ൽ രൂപംകൊണ്ട മഹത്‌പ്രസ്ഥാനമാണ് പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം. അതിന് കാരണഭൂതനായ മഹാത്മാവാണ് പ്രജാപിതാ ബ്രഹ്മാബാബ എന്ന അപരനാമധേയത്തിൽ വിശ്വവിഖ്യാതനായ ദാദാ ലേഖരാജ്. ഹൈദരാബാദ് സിന്ധിൽ 1876-ൽ ഒരു സ്‌കൂൾ മാസ്റ്ററുടെ മകനായി ജനിച്ച ലേഖരാജ് - പരിശ്രമംകൊണ്ട് വിജയശ്രീലാളിതനായ ഒരു രത്‌നവ്യാപാരി ആയിത്തീർന്നു. ഒരു കുടുംബനാഥൻ - സ്വന്തം സമുദായത്തിന്റെ നെടുതൂൺ - അങ്ങനെയുള്ള ഒരു വ്യക്തിയുടെ കഥയാണിത്. വ്യാപാരത്തിൽ പ്രവർത്തിച്ചിരുന്നവർക്കും വളരെ പെട്ടെന്നുതന്നെ അദ്ദേഹം പ്രിയങ്കരനും ബഹുമാന്യനുമായി മാറിക്കഴിഞ്ഞു.

വരാൻ പോകുന്ന കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും ഒക്കെ സാക്ഷാത്‌ക്കാരങ്ങൾ ലഭിക്കാൻ തുടങ്ങിയ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം പെട്ടെന്നുതന്നെ അവസാനിപ്പിച്ച് സത്‌സംഗം ആരംഭിക്കുകയാണ് ചെയ്തത്. പല പ്രായക്കാരായ മുന്നൂറോളം അനുയായികളുമായി ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങളിൽ സത്‌സംഗം നടത്തിയിരുന്നു. ആത്മീയരഹസ്യങ്ങളെല്ലാം നേരിട്ട് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു. പല തിക്താനുഭവങ്ങളെയും സധൈര്യം അദ്ദേഹത്തിനു നേരിടേണ്ടിയും വന്നു. അദ്ദേഹത്തെ കൊല്ലാൻ പോലും ഒരു സിഖ് ഭീകരൻ എത്തിയിരുന്നു. പക്ഷേ ദാദാ ലേഖരാജിനെക്കണ്ട് നമസ്‌‌കരിക്കുകയാണ് ഭീകരൻ ചെയ്തത്.

1950-ൽ കറാച്ചിയിൽ നിന്നും കപ്പൽമാർഗം ഓഖ തുറമുഖത്ത് ബാബയും കുട്ടികളും (അനുയായികൾ) എത്തിച്ചേർന്നു. അവിടെ നിന്നും ട്രെയിൻ മാർഗം മൗണ്ട് അബുവിൽ എത്തിച്ചേർന്നു. ഈ വഴികാട്ടികൾ മൗണ്ട് അബുവിലേക്ക് കാൽനടയാത്ര ചെയ്ത് എത്തി. അങ്ങനെ വിശ്വവിദ്യാലയത്തിന്റെ മുഖ്യാലയം രാജസ്ഥാൻ മൗണ്ട് അബുവിൽ സ്ഥാപിക്കപ്പെട്ടു.ലോകക്ഷേമമായിരുന്നു ബ്രഹ്മബാബയുടെ ലക്ഷ്യം. തൊണ്ണൂറ്റിമൂന്നാം വയസിൽ അദ്ദേഹം അന്ത്യയാത്രയായി.

ബ്രഹ്മാബാബയുടെ 63-ാമത് സ്‌മൃതിദിനം ജനുവരി 18ന് ആഗോളവ്യാപകമായി ആചരിച്ചു. ഈ കാലഘട്ടത്തിൽ ആ മഹാത്മാവിന്റെ പാഠങ്ങൾ മനസിലാക്കുകയും ജീവിതം അതനുസരിച്ച് നയിക്കുകയും ചെയ്യുന്നതുവഴി ലോകം നേരിടുന്ന പല പ്രശ്നങ്ങൾക്കും ആശ്വാസമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BRAHMA BABA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.