ലോകത്തെവിടെയും വികസനത്തിന്റെയും ഉപഭോഗത്തിന്റെയും ഉപോത്പന്നമാണ് മാലിന്യങ്ങൾ. ഉപയോഗശേഷം അവശിഷ്ടമായി വരുന്ന ഏതൊരു വസ്തുവും രൂപംമാറ്റിയും പുനരുപയോഗിച്ചും കൈകാര്യം ചെയ്യാവുന്നവയാണ്. മണ്ണിൽ ലയിച്ച്‌ചേരുന്ന ജൈവമാലിന്യങ്ങൾ വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. കേരളംപോലുള്ള കാർഷിക പ്രാധാന്യമുണ്ടായിരുന്ന ഇടങ്ങളിൽ ജൈവമാലിന്യങ്ങൾ വ്യാപകമായി കൃഷിക്ക് ഉപയോഗിച്ചിരുന്നു. ഗ്രാമങ്ങൾ നഗരങ്ങൾക്കു വഴിമാറിയപ്പോൾ കാർഷിക സംസ്‌കൃതിയും ഇല്ലാതായി.
പ്ലാസ്റ്റിക് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ഇത്തരം ഉത്പന്നങ്ങൾ മണ്ണിൽ ലയിക്കുന്നവയല്ല. കത്തിച്ചാൽ കാർബൺ വാതകങ്ങൾ അന്തരീക്ഷത്തിലെത്തി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കട്ടികുറഞ്ഞ പ്ലാസ്റ്റിക് സൗജന്യമായി ലഭിക്കുന്നതിനാൽ അവയുടെ ഉപയോഗവും ക്രമാതീതമായി ഉയർന്നു. ജൈവമാലിന്യങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്ന രീതിയും കാണാം.
ജൈവമാലിന്യങ്ങൾ കൃഷിയിടങ്ങളിലേക്ക് തന്നെ എത്തുന്ന രീതി കൂടുതൽ വ്യാപകമാക്കണം. സംസ്ഥാനത്തെ ജൈവ, അജൈവ മാലിന്യങ്ങളുടെ സമഗ്രവും ശാസ്ത്രീയവുമായ സംസ്‌കരണത്തിനും സമ്പത്താക്കി മാറ്റുന്നതിനും നടപടികൾ സ്വീകരിക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽകേന്ദ്രീകൃതമാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിച്ചും ജില്ലാ ബ്‌ളോക്ക് പഞ്ചായത്തുതലങ്ങളിൽ മിനി പ്ലാന്റുകൾ നിർമ്മിച്ചും മാലിന്യപ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താം.
ഗ്രാമപഞ്ചായത്തുകൾകേന്ദ്രീകരിച്ച് മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതും
കെട്ടിട അടിസ്ഥാന മാലിന്യസംസ്‌കരണ രീതികൾ നടപ്പിലാക്കേണ്ടതും പരമപ്രധാനമാണ്.
ചില നിർദ്ദേശങ്ങൾ
2. പ്ലാസ്റ്റിക് പുനരുജീവന സംവിധാനങ്ങൾ ഏർപ്പെടുത്തുക.
3. ജൈവമാലിന്യങ്ങൾ വളങ്ങളാക്കി മാറ്റുന്ന കൃഷി ഭവനുകളുടെ സഹായത്താൽ കർഷകർക്ക് സബ്സിഡി നിരക്കിലോ സൗജന്യമായോ നൽകുക.
4. കട്ടി കുറഞ്ഞ (മൈക്രോൺ) പ്ലാസ്റ്റിക്കിന്റെ ഉത്പാദനം നിരോധിക്കുക.
5.റോഡുനിർമ്മാണം, സിമന്റ് എന്നിവയ്ക്കായി പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രീതി വ്യാപകമാക്കുക.
6. പ്ലാസ്റ്റിക്‌ബോട്ടിലുകൾ വ്യാപാര സ്ഥാപനങ്ങളിൽ തന്നെ തിരിച്ചെടുത്ത് ഉപഭോക്താവിന് തുക നൽകുക.
7. തുണി സഞ്ചികൾ ലഭിക്കുന്ന വെൻഡിംഗ് മെഷീനുകൾ എ.ടി.എം മാതൃകയിൽ സ്ഥാപിക്കുക.
8. വ്യാവസായികാടിസ്ഥാനത്തിൽ തുണി സഞ്ചികൾ , ബാഗുകൾ എന്നിവയുടെ ഉത്പാദനകേന്ദ്രങ്ങൾ ആരംഭിക്കുക.
9.പേപ്പർ ബാഗ്, പേപ്പർഫോൾഡർ, പേപ്പർ പ്‌ളേറ്റ്, പേപ്പർ കപ്പ്, മറ്റുത്പന്നങ്ങൾ എന്നിവ കൂടുതലായി ഉത്പാദിപ്പിക്കുക.
10. പാള പ്‌ളേറ്റുകൾ, പാള കപ്പുകൾ എന്നിവ നിർമ്മിച്ചു വിതരണം ചെയ്യുക
11. ചണബാഗുകൾ,ഫോൾഡറുകൾ എന്നിവയുടെ ഉത്പാദനത്തിന് സബ്സിഡി നൽകുക.
12. സ്റ്റാർട്ടപ്പ് മാതൃകയിൽ സാനിട്ടറി മാർട്ടുകൾ സ്ഥാപിക്കുക.
14. ശാസ്ത്രീയമായ പുതയിടൽ രീതികൾ പ്രചരിപ്പിക്കുക.
15. നഗരങ്ങളിൽ നിശ്ചിത ഇടങ്ങളിൽ വേസ്റ്റ് ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക.
16. മാലിന്യ സംസ്‌കരണം കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ഭാഗമാക്കുക.
17. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് മാർക്ക് നൽകുക.
18. റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർക്ക് നിശ്ചിത സ്ഥലങ്ങളുടെ ശുചിത്വ നിരീക്ഷണ ചുമതലകൾ നൽകുക.
19. ലൈബ്രറികൾ, ക്ലബുകൾ, തിരഞ്ഞെടുത്ത സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹരിത വിജ്ഞാന, വിദ്യാഭ്യാസ, വ്യാപനകേന്ദ്രങ്ങൾ ആരംഭിക്കുക.
21. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുക.
23. ശുചിത്വമിഷനെ ശുചിത്വ പഠന, ഗവേഷണ, വിജ്ഞാനകേന്ദ്രമാക്കി മാറ്റി വിദഗ്ദ്ധരെയും പ്രൊഫഷണലുകളെയും ഉൾപ്പെടെ നിയമിക്കുക.
24. ഗ്രാമ, ബ്‌ളോക്ക് , ജില്ലാതലങ്ങളിൽ ശുചിത്വ സ്വയംസഹായ സഹകരണ സംഘങ്ങൾ സ്ഥാപിക്കുക. ഇതിലൂടെ ആയിരക്കണക്കിന് യുവജനങ്ങൾക്ക് തൊഴിലും ഉറപ്പാക്കാം .
25. സംസ്ഥാനത്തിന് ഒരു ശുചിത്വനയം തയ്യാറാക്കുക.
27 എൻ.സി.സി, എസ്.പി.സി മാതൃകയിൽ ശുചിത്വ പൊലീസ് രൂപീകരിക്കുക. പൊതുഇടങ്ങൾ, ജലാശയങ്ങൾ എന്നിവ മലിനപ്പെടുത്തുന്നവരിൽനിന്നും ശുചീകരണ ചെലവ് ഈടാക്കാൻ നിയമ നിർമ്മാണം നടത്തുക
30. ഏറ്റവും നല്ല മാലിന്യ നിർമ്മാർജ്ജന മാതൃകകൾക്ക് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുക
34. ഖരമാലിന്യത്തിൽനിന്നും വൈദ്യുതി നിർമ്മാണത്തിന് പ്ലാന്റുകൾ വ്യാപകമാക്കുക.
35. ദ്രവമാലിന്യ സംസ്‌കരണ മാർഗങ്ങൾ വികസിപ്പിക്കുക.
മാലിന്യ സംസ്‌കരണം ഒരു കൂട്ടുത്തരവാദിത്വമാണ്. ഇതിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും പങ്കുണ്ട്. മാറേണ്ടത് നമ്മുടെ മനോഭാവവും ശീലങ്ങളുമാണ്. അതോടൊപ്പം ഏറ്റവും ശാസ്ത്രീയവും സമഗ്രവുമായ സംസ്‌കരണ സംവിധാനങ്ങളും ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |