
ആലപ്പുഴ: തുറവൂരിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനുപോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാർ പൊലീസ് പിടിച്ചെടുത്തു. വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് കേസെടുത്തത്.
ആലപ്പുഴയിൽ നിന്ന് തുറവൂരിലേയ്ക്ക് പോയ ഫയർഫോഴ്‌സ് വാഹനത്തിനാണ് സുജിത്ത് വഴി നൽകാതെ മുന്നിലായി ഓടിച്ചത്. പല തവണ ഹോണടിച്ചിട്ടും വഴി മാറികൊടുത്തില്ല. തുടർന്ന് രക്ഷാപ്രവർത്തനം വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിച്ചത്. സംഭവത്തിൽ പൊലീസ് മേധാവിക്ക് ജില്ലാ ഫയർഫോഴ്‌സ് പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചതിനുശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സുജിത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
