
കണ്ണൂർ: പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അദ്ധ്യാപകനെതിരെ കേസെടുത്തു. ട്രെയിനി അദ്ധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഡിസംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പയ്യന്നൂർ ബോയ്‌സ് സ്കൂളിലെ വിദ്യാർത്ഥികളാണ് മർദനത്തിനിരയായത്. സംസാരിക്കാനെന്ന വ്യാജേന അദ്ധ്യാപകനും സുഹൃത്തുക്കളും ആൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നു.
ഡിസംബർ അഞ്ചിന് സ്‌കൂളിൽ നിന്ന് അദ്ധ്യാപകൻ വിദ്യാർത്ഥികളോടൊപ്പം വിനോദയാത്ര പോയിരുന്നു. ബസിൽ നൃത്തം ചെയ്യുന്നതിനിടെ ലിജോ ജോൺ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ആൺകുട്ടികൾ ഇടപെടുകയായിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചത്. കമ്പിയും തടിയും കൊണ്ടാണ് കുട്ടികളെ മർദിച്ചത്. ഇവർ തൃക്കരിപ്പൂർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |