കൊല്ലം: ഇരവിപുരത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. വള്ളക്കടവ് സുനാമി ഫ്ലാറ്റിൽ ശ്യാം ലാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന്റെ സ്റ്റെയർകേസിന്റെ അടിയിലാണ് ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് കഞ്ചാവ് ചെടികൾ ചട്ടിയിൽ നട്ടുവളർത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ഇവ ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാൾക്ക് കഞ്ചാവ് ലഭിച്ചത് എവിടെനിന്നാണ് എന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം ഈസ്റ്റ് വൈദ്യശാല മുക്കിലും കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എടത്തറ വീട്ടിൽ വിഷ്ണു (32), മൺറോത്തുരുത്ത് നെന്മേനി അഞ്ജലി വീട്ടിൽ കോട്ടൻ എന്ന് വിളിക്കുന്ന അർജുൻ (24) എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് 130 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിഷ്ണുവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അർജ്ജുന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |