മൂലമറ്റം: കുടയത്തൂരിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഞരളമ്പുഴ തെന്നാൽ കരോട്ട് വീട്ടിൽ അമൽ ബാബുവിനെ അറസ്റ്റ് ചെയ്തു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് 632 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്. മൂലമറ്റം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അർജുൻ ഷാജുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ
അസി.എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജേഷ് ചന്ദ്രൻ , സാവിച്ചൻ മാത്യു ,ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ സുബൈർ എ.ഐ , സരേന്ദ്രൻ കെ.എ, സിവിൽ എക്‌സൈസ് ഓഫീസർ സുനിൽ ടി.എസ്, അഷറഫ് അലി, സതീഷ് പി.ആർ, സുമീന ടി .എ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |