ചിറയിൻകീഴ്: കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചിറയിൻകീഴ് പൊലീസും മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25), പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ (24), തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26), ആറ്റിങ്ങൽ സ്വദേശി ശിവ (25)എന്നിവരിൽ നിന്ന് 200 ഗ്രാം കഞ്ചാവും 320 മില്ലി ഗ്രാം എം.ഡി.എം.എയും അത് കുത്തിവയ്ക്കാനുപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെടുത്തു. തെന്നൂർകോണം സ്വദേശി ജിഷ്ണുവാണ് ലഹരി പദാർത്ഥങ്ങൾ വില്പനയ്ക്കായ് ശേഖരിക്കുന്നത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ ലഹരി വില്പനക്കാരെ കുറിച്ചും പൊലീസിനു രഹസ്യ വിവരം ലഭിച്ചെന്നും വരും ദിവസങ്ങളിൽ ശക്തമായ റെയ്ഡ് നടത്തുമെന്നും തിരുവനന്തപുരം റൂറൽ എസ്.പി ശില്പ ഡി.ഐ.പി.എസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |