കരുനാഗപ്പള്ളി : നഗരസഭയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു. നഗരസഭ പരിധിയിലെ 11-ാം ഓളം ഫിഷ് സ്റ്റാളുകൾ, മത്സ്യകച്ചവടം നടത്തിയ രണ്ട് പെട്ടി ഓട്ടോകൾ, ആലുംകടവ് ഫിഷ് മാർക്കറ്റ്, മുഴങ്ങോട്ടുവിള ഫിഷ് മാർക്കറ്റ് എന്നിവ താലൂക്ക് ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മുരളി, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. രാവിലെ 9 മുതൽ 1 വരെ നടത്തിയതിൽ പഴകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ സ്റ്റാളുകളിലും മാർക്കറ്റുകളിലും നിരോധിത ക്യാരി ബാഗുകളിലാണ് മത്സ്യ കച്ചവടം നടത്തിയിരുന്നത്. അതിന് ഫൈൻ ഈടാക്കി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കി മറ്റ് ബദൽ സംവിധാനത്തിൽ മത്സ്യം വിൽപ്പന നടത്തണമെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. പരിശോധനയിൽ നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫുഡ് സേഫ്റ്റി ടെക്നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |