കുമളി: ആന്ധ്രയിൽ നിന്നും കേരളത്തിൽ കഞ്ചാവെത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തെ പതിനെട്ട് കിലോ കഞ്ചാവുമായി പിടികൂടി. കുമളി ഗവ:ഹൈസ്‌കൂളിനു സമീപം റോഡിൽ നിന്നും 18 കിലോ 250 ഗ്രം കഞ്ചാവ് പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപെട്ട് കുമളി ഒന്നാം മൈൽ താമസം വാഴക്കുന്നത്ത് മുഹമ്മദ് ബഷിർ മുസ്സലിയാർ ( 43) കുമളി അമരാവതി താമസം ഇടത്തു കുന്നേൽ നഹാസ് ഇ. നസീർ(33) എനന്നിവരാണ് പിടിയിലായത്. തു.ഇവർ സഞ്ചരിച്ച കെ .എൽ. 5 എ.ജെ. 4444 നമ്പർ നിസാൻ സണ്ണി കാറും കസ്റ്റഡിയിലെടുത്തു. ഈ കാറിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കിലോക്ക് പതിനയ്യായിരം നിരക്കിൽ വാങ്ങിയതാണ് കഞ്ചാവ് . കേരളത്തിൽ എത്തിച്ച് നൽകിയാൽ കിലോക്ക് അറുപതിനായിരം രൂപ നിരക്കിൽ ലഭിക്കുമെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ഷാഡോ പൊലീസ്
വേഷംമാറിയെത്തി
ബുധനാഴ്ച രാത്രി 9 മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിയോഗിച്ച ഷാഡോ പൊലീസാണ് കഞ്ചാവ് പിടികൂടിയത്. ഒരാഴ്ചയായി പ്രതികളുടെ നീക്കവും ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങളും ഷാഡോ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വേഷം മാറി താടിയും മുടിയും നീട്ടിവളർത്തി കഞ്ചാവ് ഉപയോഗിക്കുന്നവരേ പോലെയാണ് കഞ്ചാവ്
വാങ്ങാനെന്ന് പറഞ്ഞാണ് ഷാഡോ ടീം എത്തിയത്.5 ലക്ഷം രൂപ വില പറഞ്ഞ് ഇടപാടുകൾ ഉറപ്പിക്കയായിരുന്നു.
കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് കടന്നുവന്ന കാറിൽ വെച്ച് ഇടപാടുകാരായെത്തിയ ഷാഡോ പോലീസ് ടീമുമായി കച്ചവടം നടത്തുന്നതിനിടെ
കൂമളി പൊലീസ് സ്റ്റേഷൻ ഓഫിസർ പി.എസ് . സുജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാരെത്തി വാഹനവും കഞ്ചാവും, പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്. ഐ. മാരായ ഷാ, ജമാൽ, എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു.
കൂടുതൽ അന്വേഷണം
ആൾ താമസം കുറഞ്ഞ പ്രദേശത്ത് കഞ്ചാവ് ഒളിപ്പിച്ച വാഹനം എത്തിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതാണ് പിടിയിലായ പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികളെ പീരുമേട് കോടതി റിമാൻഡുെ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |