അടൂർ: 9 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തിയ കേസിൽ അടൂർ മൂന്നാളം പ്ലാമുറ്റത്ത് വീട്ടിൽ വിഷ്ണു (ബൈജു) വിനെ അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 7 വർഷം തടവും 70000 രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസികൂട്ടർ അഡ്വ .സ്മിതാ ജോൺ. പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വിക്ടിം ലൈസൺ ഓഫീസർ സ്മിത എസ് ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |