നാരങ്ങാനം: കടമ്മനിട്ട ആമപ്പാറക്കൽ കോളനിയിൽ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴു പേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. 18ന് ഉച്ചയോടെ അയൽവാസികളും ബന്ധുക്കളുമായ സനലിനെയും കൂട്ടുകാരനെയും മായക്കണ്ണൻ എന്ന് വിളിക്കുന്ന നിതിനും കൂട്ടുകാരും കൂടി പത്തനംതിട്ടയിൽ വച്ച് മർദ്ദിച്ചിരുന്നു. ഇത് ചോദിക്കാനായി നിതിന്റെ വീട്ടിലെത്തിയ സനലും കൂട്ടുകാരും നിതിനെ മർദ്ദിച്ചു. പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ചിരിക്കെ, ശനിയാഴ്ച വൈകിട്ട് നിതിന്റെ വീട്ടുകാരും സനലിന്റെ വീട്ടുകാരും തമ്മിൽ വീണ്ടും തർക്കം ഉണ്ടായി. രാത്രി 7 മണിയോടെ സനലിന്റെ കൂട്ടുകാർ ചേർന്ന് നിതിന്റെ കൂട്ടുകാരനായ അനന്തുവിനെ വീട്ടിലെത്തി മർദ്ദിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. അനന്തു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം നിതിനും പത്തോളം വരുന്ന സംഘത്തിനുമൊപ്പം രാത്രി 11 മണിയോടെ സനലിന്റെ വീട്ടിലെത്തി ആക്രമണം നടത്തി. പിന്നീട് അനന്തുവിന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ സോബിന്റെ വീട്ടിലെത്തി വീടിന്റെ ജനൽ ചില്ലകളും പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും മറ്റും അടിച്ചു തകർത്തു.
നാരങ്ങാനം കടമ്മനിട്ട ആമപ്പാറയ്ക്കൽ മായക്കണ്ണൻ (നിതിൻ പ്രസാദ് -20), ഇളപ്പുങ്കൽ കുറ്റിയിൽ അനന്തു കുമാർ വി ( 22), വെട്ടിപ്പുറം തോമച്ചേരിയിൽ സച്ചിൻ സുരേഷ് ( 20), പൂവണ്ണുമൂട് പ്ലാക്കോട്ടു രഞ്ജിത് (30), കടമ്മനിട്ട മുളന്തറ സോബിൻ ബാബു (30), കല്ലേലിമുക്ക് വഴിത്താനത്ത് തടത്തിൽ രാജേഷ് ( 26) ആമപ്പാറയ്ക്കൽ സനൽ ( 26 )എന്നിവരെയാണ് പിടികൂടിയത്. രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |