SignIn
Kerala Kaumudi Online
Friday, 12 July 2024 7.53 AM IST

സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ

lid


ചെറുതുരുത്തി: സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ വിദ്യാർത്ഥി ചികിത്സയിൽ. ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന വരവൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ചികിത്സയിലുള്ളത്. ആറോളം പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെയും കൂട്ടുകാരനെയും റാഗ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പറയുന്നു.

ജൂലായ് ഒന്നിനായിരുന്നു സംഭവം. മർദ്ദനത്തിനിരയായ വിദ്യാർത്ഥി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരു വർഷത്തോളമായി വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കാറുണ്ടെന്നും കഴിഞ്ഞ ഒന്നാം തിയതിയും സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് മർദ്ദനമേറ്റ് കഴുത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ധ്യാപകർ ചേർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ഇതിനെതിരെ പരാതിപ്പെട്ടിട്ടും സ്‌കൂൾ അധികൃതർ നടപടി എടുത്തില്ലെന്നും അതിനാൽ ചെറുതുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.