പറവൂർ: ജോലി വാഗ്ദാനം ചെയ്ത് 53കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഞാറക്കൽ ആറാട്ട് വഴി ബീച്ച് ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ ആനന്ദനെ (45) ഒമ്പത് വർഷം കഠിനതടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. 20,000 രൂപ പിഴയുമൊടുക്കണം. 2021 മാർച്ച് 13 രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽ.എൻ.ജി ടെർമിനലിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |