തിരുവല്ല : മതിയായ രേഖകളില്ലാതെ അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.15ന് പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ്.ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ലോറി തടഞ്ഞു പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ ആലുംതുരുത്തി -ചക്കുളം റോഡിലൂടെ റാന്നി മാടമൺ കാണിപ്പറമ്പിൽ സുജിത് ഓടിച്ചുവന്ന ലോറിയാണ് പിടിച്ചെടുത്തത്. തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. എസ്.ഐക്കൊപ്പം എസ്.സി.പി.ഓമാരായ ആരോമൽ, സജിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |