കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും രക്ഷപിടിക്കാത്തതിനാൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് 8 ഗ്രാം എം.ഡി.എം.എയും, ഒരു ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ സിലോക്ക് കവറിലാക്കി ആവശ്യക്കാർക്ക് ഗ്രാമിന് 3000 രൂപ എന്ന നിരക്കിലായിരുന്നു വില്പന. ഇയാൾക്ക് രാസലഹരി നൽകുന്നയാളിനെക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണോയെന്നും സംശയിക്കുന്നുണ്ട്. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.ജി രാജേഷ്, ജി.കിഷോർ, ടോജോ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ അരുൺ സി.ദാസ്, ബിനോദ്, ബൈജുമോൻ, ഹരിഹരൻ പോറ്റി, രഞ്ജിത്ത് നന്ത്യാട്ട്, ബിജു, ജ്യോതി, സിവിൽ എക്‌സൈസ് ഓഫീസർ വിനോദ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ, എക്‌സൈസ് ഡ്രൈവർ ജോഷി എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |