പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ പകർപ്പ് എടുത്ത് കച്ചവടം നടത്തിയെന്ന കേസിൽ ജയിലിൽ കഴിഞ്ഞു വന്ന പ്രതിയെ പുനലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പുനലൂർ ഗവ.താലൂക്ക് ആശുപത്രയിലെ സെക്യൂരിറ്റി ജീവനക്കാരനും പുനലൂർ നോർത്തിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാവും ലോട്ടറി കച്ചവടക്കാരനുമായിരുന്ന വാളക്കോട് ടി.ബി.ജംഗ്ഷൻ കുഴിയിൽ വീട്ടിൽ ബൈജുഖാനെ(38)ആണ് എസ്.ഐ അജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തിയത്. വ്യജ ലോട്ടറി വിൽപ്പന നടത്തിയെന്ന് പരാതി നൽകിയയാളുടെ ഉൾപ്പെടെ പുനലൂരിലെ മൂന്ന് കടകളിൽ നിന്ന് പ്രതികളുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. പുനലൂരിന് പുറമെ തമിഴ്നാട്ടിലും തെളിവെടുപ്പ് നടത്തി.ഫെബ്രുവരി 5ന് നറുക്കെടുപ്പ് നടത്തിയ ബമ്പർ ലോട്ടറിയുടെ കളർ പകർപ്പ് എടുത്ത് കച്ചവടം നടത്തിയെന്നതാണ് കേസ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വ്യജ ലോട്ടറികൾ വിറ്റഴിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |