തിരുവനന്തപുരം: മോഷ്ടിച്ചെടുത്ത ബൈക്കുമായി വായ്പയെടുക്കാൻ ബാങ്കുകൾ കയറിയിറങ്ങവേ സി.സി ടിവിയിൽ കുടുങ്ങിയ പ്രതി പടിയിൽ. ആനയറ ഒരു വാതിൽക്കോട്ട പട്ടത്തിൽ വീട്ടിൽ വൈശാഖിനെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്.
തൈക്കാട് ടാക്സി ഡ്രൈവറായ ശിവശങ്കരന്റെ സ്‌പ്ലെൻഡർ ബൈക്കാണ് വൈശാഖ് മോഷ്ടിച്ചെടുത്തത്. ഈ ബൈക്കിൽ നഗരത്തിലെ പല ബാങ്കുകളിലും വായ്പ ആവശ്യപ്പെട്ട് വൈശാഖ് ചെന്നിരുന്നു. ഇതിൽ ഒരു ബാങ്കിൽ നിന്ന് ലഭിച്ച പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങളാണ് തുമ്പായത്. തുടർന്ന് മറ്റൊരു ബാങ്കിൽ നിന്ന് വിലാസവും ലഭിച്ചു.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയായ്ക്ക് സമീപത്ത് നിന്നാണ് ബൈക്ക് പിടിച്ചെടുത്തത്. തമ്പാനൂർ സി.ഐ വി.എം. ശ്രീകുമാർ, എസ്.ഐമാരായ വിനോദ്, ബിനു മോഹൻ,സി.പി.ഒമാരായ ബോബൻ, ശ്രീരാഗ്, സൂരജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |