കൊച്ചി: 15 ലിറ്റർ ചാരായവുമായി കുന്നത്തുനാട് തിരുവാണിയൂർ മരങ്ങാട്ടുപ്പള്ളി പടിപ്പുരയ്ക്കൽ പുത്തൻവീട്ടിൽ പോൾ പൗലോസ് (66) അറസ്റ്റിൽ. മാമല എക്‌സൈസ് റേഞ്ച് പരിധിയിൽപ്പെടുന്ന പഴുക്കാമറ്റം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എം. മജുവിന് ലഭിച്ചരഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഡ്രൈ ഡേയിലായിരുന്നു ഇയാളുടെ അനധികൃത ചാരായക്കച്ചവടം. അസിസന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ് എസിന്റെ നേതൃത്വത്തിൽ പ്രിവേന്റീവ് ഓഫീസർ (ഗ്രേഡ് ) ദിനീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൗഫൽ, മിഥുൻ ചന്ദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ടിനു ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |