കടയ്ക്കാവൂർ: ലഹരി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തീരദേശങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീനിൽ (26) നിന്നും ലഹരി മരുന്ന് പിടികൂടി. ഇയാൾ മുമ്പും സമാനമായ കേസുകളിൽ പ്രതിയാണ്.റൂറൽ നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി പ്രദീപ്‌കുമാർ,വർക്കല ഡി.വൈ.എസ്.പി ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പരിശോധന നടന്നത്.സെന്റ് ആൻറൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി,മരിയനാട്,അഞ്ചുതെങ്ങ്,മാമ്പള്ളി,അരിവാളം,റാത്തിക്കൽ,വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്ററുകളും പെരുമാതുറ, താഴംപ്പള്ളി ഹാർബറുകളിലും പരിശോധന നടത്തി.
അഞ്ചുതെങ്ങ്,അഞ്ചുതെങ്ങ് കോസ്റ്റൽ,കഠിനംകുളം,വർക്കല,അയിരൂർ എന്നിവിടങ്ങളിലെ എസ്.എച്ച്.ഒമാർ, ആറ്റിങ്ങൽ,വർക്കല സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ,ഡാൻസാഫ് ഉദ്യോഗസ്ഥർ,ഡോഗ് സ്‌ക്വാഡ്, മറൈൻ എൻഫോസ്‌മെന്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |