തിരുവനന്തപുരം: പോക്സോ കേസിൽ 20വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.തിരുവനന്തപുരം ആണ്ടൂർ സ്വദേശിയായ 46കാരനാണ് നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ജയിൽ അധികൃതർ അപേക്ഷ നിരസിച്ചതിനെത്തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇടക്കാല ജാമ്യം നൽകുന്നതിനെ സർക്കാരും എതിർത്തില്ല. തുടർന്ന് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ഇന്നുമുതൽ ജാമ്യം അനുവദിക്കുകയായിരുന്നു. 13ന് വൈകിട്ട് തിരിച്ചെത്തണം. 50,000 രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ഇരയുമായോ ബന്ധുക്കളുമായോ ഇടപെടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |