നേമം: അയൽവാസിയെ വെട്ടിപ്പരികേൽപ്പിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
കരമന പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുമേഷിന്റെ ഹർജിയിലാണ് രണ്ടാം അഡിഷണൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.
സെപ്തംബർ പതിനെട്ടിനു വൈകുന്നേരമായിരുന്നു സംഭവം. കുടപ്പനക്കുന്ന് വില്ലേജ് ഓഫീസർ, ബിനോഷിനെ പൊലീസുകാരൻ സുമേഷ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
കൂട്ടുകാരുമൊത്ത് മദ്യപിക്കാൻ വസ്തുവിൽ അനുവാദം നല്കാത്തതാണ് വൈരാഗ്യത്തിന് കാരണം എന്നാണ് ബിനോഷ് പറയുന്നത്. പൊലീസുകാരൻ ആയതുകൊണ്ട് പ്രതിയെ രക്ഷിക്കാൻ നേമം പൊലീസ് കൂട്ട് നിൽക്കുന്നതായി ബിനോഷിന്റെ കുടുംബം ആരോപിക്കുന്നു. കേസിൽ പ്രതി ചേർത്തിട്ടും വകുപ്പുതല നടപടിപോലും ഇതുവരെ ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |