
കോട്ടയം : 2005 ൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ് നടത്തിയ കുമാരനല്ലൂർ ഫാത്തിമ മൻസിൽ സുധീറിനെ വാകത്താനം പൊലീസ് പിടികൂടി. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ആർപ്പൂക്കര പനമ്പാലം ഭാഗത്തും തിരുവനന്തപുരം വഞ്ചിയൂർ എറണാകുളം പെരുമ്പാവൂർ, തൃശൂർ , പാലക്കാട് നെല്ലിയാമ്പതി എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് 1989 ലെ ഇയാളുടെ എസ്.എസ്.എൽ.സി ബാച്ചിലുണ്ടായിരുന്നവരുടെ സംഗമത്തിൽ കോട്ടയത്ത് പങ്കെടുത്ത വിവരം വാകത്താനം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രീതിഷ് പ്രസാദിന് ലഭിച്ചത്. തുടരനേഷണത്തിൽ ഇയാൾ പാലക്കാട് നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയായിരുന്ന പ്രതിയെ കണ്ടത്തി. ഗുരുതരമായ പരിക്കേറ്റ പ്രതിയേ പരിക്കു ഭേദമാകുന്നതു വരെ നിരിക്ഷിച്ചു. 28 ന് കുരനല്ലൂർ ഭാഗത്തു നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചങ്ങനാശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ പേരിൽ കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷൻ, വൈക്കം പൊലീസ് സ്റ്റേഷൻ എറണാകുളം സെട്രൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ കേസുകളിൽ വാറണ്ട് നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |