ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്കിൽ കോൺഗ്രസ് കൗൺസിലറുടെ വീടിനു നേരെ പടക്കമെറിഞ്ഞതായി പരാതി. നഗരസഭ കൗൺസിലർ കെ.ജെ. രവികുമാറിന്റെ വീടിന് നേരെയാണ് ഉഗ്രശേഷിയുള്ള പടക്കമെറിഞ്ഞത്. ഇന്നലെ വൈകിട്ട് 3.30നും 5നും ഇടയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം മൂന്ന് തവണയായി പടക്കമെറിയുകയായിരുന്നു. ചുറ്റുമതിലിനും ഗേറ്റിനും തകരാർ സംഭവിച്ചു. പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം അസഭ്യം വിളിച്ച ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. രവികുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. സമാനമായ രീതിയിൽ രവികുമാറിന്റെ വീടിന് നേരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |