SignIn
Kerala Kaumudi Online
Thursday, 19 February 2026 3.26 AM IST

വ്യത്യസ്ത കേസുകളിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

Increase Font Size Decrease Font Size Print Page

തൊടുപുഴ: തൊടുപുഴ നഗരത്തിൽ ചൊവ്വാഴ്ച രാത്രിയിൽ വ്യത്യസ്ത കേസുകളിൽ കഞ്ചാവുമായി മൂന്ന് പേർ തൊടുപുഴ പൊലീസിന്റെ പിടിയിലായി. അഞ്ച് ഗ്രാം കഞ്ചാവുമായി ആരവല്ലിക്കാവ് ഭാഗത്ത് നിന്നും മുതലക്കോടം സ്വദേശി ചോഴക്കുന്നേൽ മൈതീൻ (65), കുമാരമംഗലം പാറഭാഗത്ത് നിന്നും പത്ത് ഗ്രാം കഞ്ചാവുമായി കുമാരമംഗലം സ്വദേശി പാറമേൽ അയ്യപ്പൻ (63), മൂന്ന് ഗ്രാം കഞ്ചാവുമായി ഒളമറ്റം ഭാഗത്ത് നിന്നും കരിങ്കുന്നം സ്വദേശി ഇല്ലിപ്പാടിക്കൽ വീട്ടിൽ ആദർശ് ഉദയകുമാർ (22) എന്നിവരാണ് പിടിയിലായത്. മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY