
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് അനസ്.വി ആണ് വിധി പ്രസ്താവിച്ചത്. ഇടവ വെറ്റക്കട പനമുട്ടം ലബ്ബാ തെക്കതിൽ സുജി ഗാർഡൻസിൽ സിദ്ധീഖിനെയാണ് ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിനാണ് ഭാര്യ ഷാനിദയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. അയിരൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ശ്രജേഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 35 സാക്ഷികളുള്ള കേസിൽ 22 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി കെ.വേണി ഹാജരായി.
ഫോട്ടോ: സിദ്ധീഖ്
കൊല്ലപ്പെട്ട ഷാനിദ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |