
ആലപ്പുഴ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി ആലപ്പുഴയിലെത്തിയ യുവാവിനെ ജില്ലാ ഡാൻസാഫ് സംഘവും നോർത്ത്, സൗത്ത് പൊലീസും ചേർന്ന് പിടികൂടി. വലിയമരം അരയൻപറമ്പ് റിൻഷാദ്(29) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ എത്തിയ ഇയാൾ വൈ.എം.സി.എ ജംഗ്ഷനിലെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേഹ പരിശോധനയിൽ ഇയാളിൽ നിന്ന് 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ആലപ്പുഴയിലെ ബീച്ച് ഫെസ്റ്റിവൽ ലക്ഷ്യമിട്ട് എം.ഡി.എം.എ എത്തിച്ചു വിൽപന നടത്താനായിരുന്നു ശ്രമമെന്നും പിടികൂടിയ മയക്കുമരുന്നിനു രണ്ടരലക്ഷം മുതൽ മൂന്നുലക്ഷം വരെ വിപണി വില വരുമെന്നും പൊലീസ് അറിയിച്ചു. നർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും നോർത്ത് എസ്.എച്ച്.ഒ എം.കെ. രാജേഷ്, സൗത്ത് എസ്.എച്ച്.ഒ റജിരാജ്, എസ്.ഐ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |