
ചെറുതുരുത്തി: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതി, രണ്ട് കിലോ കഞ്ചാവുമായി ചെറുതുരുത്തി പൊലീസിന്റെ പിടിയിൽ. ദേശമംഗലം ആറങ്ങോട്ടുകര പള്ളിക്കുന്ന് അംബേദ്കർ കോളനിയിൽ രമേശിനെയാണ് ചെറുതുരുത്തി പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിൻ പാലത്തിന് സമീപം ചെറുതുരുത്തി സി.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനിലായി നിരവധി കേസുകളിൽ പ്രതിയും ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ജയിലിലായിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എസ്.ഐ ജമാലുദ്ദീൻ, എസ്.ഐ ജയകുമാർ, ഡിജോ വാഴപ്പിള്ളി, ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |