ചാവക്കാട് : ചാവക്കാട് മേഖലയിൽ മോഷണം പെരുകുന്നു. വർക്ക് ഷോപ്പുകളിലാണ് മോഷണം പതിവായിരിക്കുന്നത്. വീടുകളിലും മോഷണ ശ്രമങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചാവക്കാട് മണത്തല ചാപ്പറമ്പ് കേരള മൈതാനത്തിന്റെ സമീപത്തുള്ള വർക്ക് ഷോപ്പുകളിൽ നിന്നും മോഷ്ടാക്കൾ വാഹനങ്ങളുടെ ബാറ്ററിയും സാമഗ്രികളും മോഷണം പോയി. മാസങ്ങൾക്ക് മുമ്പ് ഈ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ആക്രിക്കടയുടെ വാഹനത്തിന്റെ ബാറ്ററിയും മോഷണം പോയിരുന്നു. രാത്രികാലങ്ങളിലാണ് മോഷ്ടാക്കളുടെ വിളയാട്ടം. കഞ്ചാവ് മാഫിയയാണ് ഇതിന്റെ പിന്നിലെന്ന് നാട്ടുകാരുടെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടും മോഷ്ടാക്കളെ ഇതുവരെ പിടികൂടാനായിട്ടില്ല. സ്ഥാപനങ്ങളിൽ സ്വന്തം ചെലവിൽ സി.സി.ടി.വി.ക്യാമറ ഘടിപ്പിച്ച് മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് പൊലീസ് പറയുന്ന വാദം. ആക്രിക്കട നടത്തുന്നവരും വാഹന വർക്ക്‌ഷോപ്പ് നടത്തുന്നവരും പ്രദേശവാസികളും ഭയപ്പാടിലാണ്. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |