
നെടുങ്കണ്ടം : പിതൃസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. കോമ്പയർ പൊന്നാങ്കാണിയിൽ വെള്ളിയാഴ്ച മുരുകേശൻ (55) നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭുവനേശ്വർ (25 ) വെങ്കിടേശ്വർ (25 ) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്.. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിൽ എന്ന് പറയുന്നുണ്ടെങ്കിലും തമിഴ്നാട്ടിലും നിരവധി കേസുകൾ ഉവർക്കുണ്ട്.. തമിഴ്നാട് കോബെ സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതികളായിരുന്നു ഇരുവരും. കേരളത്തിൽ വന്നു ഒളിച്ചു താമസിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരങ്ങൾ. ഒളിച്ചു താമസിക്കുന്ന വിവരങ്ങൾ പൊലീസിനോട് പറയും എന്ന ഭയത്താലും പ്രതികൾ മുരുകേശന് സാമ്പത്തികം നൽകിയിട്ടുള്ളതാണെന്നും അത് തിരികെ നൽകുന്നതുമായി ഉണ്ടായ വാക്കു തർക്കത്തിലും ആണ് കൊലപാതകത്തിൽ കലാശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |