ഇരിങ്ങാലക്കുട : ആമസോണിന്റെ പേരിൽ തട്ടിപ്പെന്ന് പരാതി. പുത്തൻചിറ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ ഷോപ്പിംഗ് നിരന്തരം ചെയ്യുന്നതിനാലും ആമസോൺ കവറിൽ പ്രൊഡക്ട് വന്നതിനാലും ഡെലിവറി സമയത്ത് കവർ തുറന്ന് നോക്കിയിരുന്നില്ല. പിന്നീട് കവർ തുറന്ന് നോക്കിയപ്പോൾ വില കുറഞ്ഞ ഏതോ സ്റ്റിക്കറുകളാണ് കണ്ടത്. ആമസോൺ ആപ്പിൽ ചെക്ക് ചെയ്തപ്പോൾ അങ്ങിനെ ഒരു ഓർഡർ ചെയ്തിട്ടുമില്ല. ക്യാഷ് ഓൺ ഡെലിവറി ആയതിനാൽ ഡെലിവറി ചെയ്ത പുല്ലൂർ ഇ കാർട്ട് കൊറിയർ സർവീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. പിന്നീടുള്ള അന്വേഷണത്തിൽ ഇതുപോലെ ഓൺലൈൻ പർച്ചെയ്‌സ് ചെയ്യുന്നവർക്ക് തട്ടിപ്പുകാർ ക്യാഷ് ഓൺ ഡെലിവറി എന്ന പേരിൽ പ്രൊഡക്ട് അയക്കുകയും അത് കൈപറ്റി ധാരാളം പേർ പറ്റിക്കപ്പെട്ടതായിട്ടുമാണ് മനസിലാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |