SignIn
Kerala Kaumudi Online
Saturday, 07 March 2026 6.50 AM IST

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: എം.ഡി.എം.എയും കഞ്ചാവുമായി ഒരാൾ പിടിയിൽ

Increase Font Size Decrease Font Size Print Page
photo

മാവേലിക്കര: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ.സഹദുള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. നൂറനാട് പാറ്റൂർ മുറിയിൽ ഗോകുൽ ഭവനത്തിൽ ഗോഗുൽ (22) ആണ് പിടിയിലായത്. വീടിന്റെ കിടപ്പ്മുറിയിൽ 2.359 ഗ്രാം എം.ഡി.എം എയും 0.83 ഗ്രാം കഞ്ചാവും കൈവശം വച്ച കുറ്റത്തിനാണ് അറസ്റ്റ്. ഉത്സവാഘോഷങ്ങൾക്ക് പാർട്ടി ഡ്രഗായി ഉപയോഗിക്കുന്നതിനാണ് എം.ഡി.എം.എ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ന്യൂജൻ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എ.പി.ഷിഹാബ്, അസി.എക്സൈസ് ഇൻസ്പെക്ടർ ബി.ബെന്നിമോൻ, എം.കെ.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ മാരായ റ്റി.കെ.രതീഷ്, യു.അനു, ബി.പ്രവീൺ, വി.അരുൺ, സിവിൽ എക്സൈസ് ഓഫീസർ എസ്.ഷൈൻ, ശ്യാം, ജി.ഷിതിൻ, റ്റി.എസ്.മായ, പ്രദീപ് എന്നിവർ പങ്കെടുത്തു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.