
വെള്ളറട: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.കാനയ്ക്കോട് കരിമരം കോളനിയിൽ നിഷാദാണ് (22) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.നിരവധിക്കേസിലെ പ്രതിയായ ഇയാൾ മുൻപ് കാപ്പ ചുമത്തി ജയിലിലായിരുന്നു.ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്.കഴിഞ്ഞ ദിവസം വെള്ളറട കരിമം പത്തുസെന്റ് മിച്ചഭൂമി കോളനിയിലെ രാജേഷിനെയാണ് (35) കുത്തിപ്പരിക്കേൽപ്പിച്ചത്.പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഷാദിനെ വെള്ളറട പൊലീസ് പിടികൂടിയത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |