കയ്പമംഗലം: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ വീട്ടിൽ ഹാരിസിനെയാണ് (30) അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് ഏർവാടിയിൽ നിന്നുമാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ 7ന് ചാമക്കാല സ്വദേശി കിഴയപ്പാട്ട് വീട്ടിൽ നിസാമുദ്ദീനെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും 25,000 രൂപ വില വരുന്ന മൊബൈൽ കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഹാരിസ് കയ്പമംഗലം, വാടാനപ്പിള്ളി, കൊടുങ്ങല്ലൂർ, മതിലകം, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, കവർച്ച, തട്ടിപ്പ്, മോഷണം, അടിപിടി തുടങ്ങി ഒൻപത് ക്രിമിനൽക്കേസിലെ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റിഷിപ്രസാദ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രദീപ്, ജി.എ.എസ്.ഐ ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിഷാന്ത്, സുർജിത്ത്, ജി.എ.എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ സുനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |