
കയ്പമംഗലം : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ചൂലൂർ സ്വദേശി അറസ്റ്റിൽ. വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിമിനെയാണ് (27) റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പ്പമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കയ്പ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചാണിയാൾ പിടിയിലായത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായിട്ടാണ് ഇയാൾ എം.ഡി.എം.എ കൈവശം വെച്ചിരുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പ് കൂടി കൂട്ടിച്ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കയ്പ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഋഷിപ്രസാദ്, ജി.എ.എസ്.ഐ വിപിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിനോജ്, ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ പ്രദീപ്, ജി.എ.എസ്.ഐ ലിജു ഇയ്യാനി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു, സിവിൽ പൊലീസ് ഓഫീസർ സുർജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |