
കണ്ണൂർ: അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് ശുചിത്വ വിദ്യാലയത്തിന് കാൽലക്ഷം രൂപ പിഴ. കടവത്തൂർ വെസ്റ്റ് യു.പി സ്‌കൂളിനാണ് തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്. സ്‌കൂളിന് പിൻവശത്തെ ഗ്രൗണ്ടിന്റെ മതിലിന് സമീപത്തായി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ നിക്ഷേപിച്ചതായി സ്‌ക്വാഡ് കണ്ടെത്തി. ഹരിത കർമ്മസേന സ്‌കൂളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അവ പൂർണമായി സ്‌കൂൾ അധികൃതർ കൈമാറിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
25000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാനും സ്‌കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യുവാനും തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് ജില്ല എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. കൂടാതെ നിക്ഷേപിച്ച മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്‌കരിക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, പി.എസ് പ്രവീൺ, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.രാഖി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |